/kalakaumudi/media/media_files/2025/10/08/gun-2025-10-08-19-21-36.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ഉന്നാംപാറയില്‍ യുവാവിന് വെടിയേറ്റു. രഞ്ജിത്ത് എന്ന യുവാവിനെ എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത്. ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തൂങ്ങാംപാറയിലാണ് സംഭവം. എന്നാല്‍ ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അജിത്ത് തിരുവനന്തപുരത്തുള്ള ഒരു ബാറില്‍ ജോലി ചെയ്തുവരികയാണ്. സജീവന്‍ സെക്യൂരിറ്റി ജോലിക്കാരനാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
