പരിശോധന തുടരുന്നു

അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തില്‍ ഇ-മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരന്നു.

author-image
Biju
New Update
SDGG

Rep. Img.

തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മനുഷ്യബോംബ് സ്‌ഫോടനം നടത്തുമെന്ന് ഇ-മെയില്‍ സന്ദേശം. തമ്പാനൂരിലെ ഹോട്ടല്‍ ഫോര്‍ട്ട് മാനറിലാണ് സന്ദേശമെത്തിയത്. 

ഉച്ചക്ക് രണ്ടേകാലിന് മുമ്പ് സ്‌ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ബോംബ് സ്‌ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തില്‍ ഇ-മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരന്നു. 

ഈ സാഹചര്യത്തില്‍ ഈ മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. 

 

trivandrum