/kalakaumudi/media/media_files/2025/03/01/c53PCRk0N629jRIbrUlx.jpg)
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തില്‍ നിന്നും മുന്തിയ ഇനം പട്ടിക്കുട്ടികളെ മോഷ്ടിച്ച ഗുണ്ടകള്‍ അറസ്റ്റില്‍. രാജാജി നഗര്‍ സ്വദേശികളായ അനീഷ്, ശരത് എന്നിവരാണ് മോഷ്ടിച്ച പട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
ബേക്കറി ജംഗഷ്‌നില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ് ഷോപ്പില്‍നിന്നാണ് ഗുണ്ടകള്‍ മുന്തിയ ഇനം പട്ടിയെ മോഷ്ടിച്ചത്. മോഷണത്തിന് മുമ്പ് പ്രതികളായ അനീഷും ശരതുമെത്തി പട്ടിയുടെ വില ചോദിച്ചു. കടയിലെ ജീവനക്കാര്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിലെത്തിയ പ്രതികള്‍ രണ്ടു പട്ടികളെയുമെടുത്ത് കടന്നത്.
അനീഷ് കാപ്പാ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശരത്തും നിരവധി കേസില്‍ പ്രതിയാണ്. കന്‍ോണ്‍മെന്‍് എസ്‌ഐ ജിജുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പെറ്റ് ഷോപ്പ് ഉടമകളുടെ വാട്‌സാ ആപ്പ് ഗ്രൂപ്പില്‍ വിവരം കൈമാറി. പട്ടികളുടെ ഫോട്ടോയുമിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബാലരാമപുരത്തെ ഒരു കടയില്‍നിന്നും പൊലീസിന് സന്ദേശമെത്തി. പട്ടിയെ വില്‍ക്കാനാളെത്തുന്നുവെന്നായിരുന്നു വിവരം.
18,000 രൂപ പട്ടിയ്ക്ക് വിലയും പറഞ്ഞ് ഉറപ്പിച്ചിരുന്നു. ഒരു പട്ടിയുമായി പ്രതികളെത്തിയപ്പോള്‍ പൊലീസ് പിടികൂടി. രണ്ടാമത്തെ പട്ടിയ രാജാജി നഗറിലെ അനീഷിന്റെ വീട്ടില്‍ നിന്നുമാണ് പൊലീസിന് കിട്ടിയത്.