/kalakaumudi/media/media_files/2025/10/08/knife-2025-10-08-11-04-11.jpg)
തിരുവനന്തപുരം: കുളത്തൂരില്‍ 17 കാരനെ കഴുത്തുറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റേഷന്‍കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്. സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് (34) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
