തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിയെ രോഗി മർദിച്ചു; സ്കാനിങ്ങിനു തീയതി നൽകിയില്ലെന്നു പറഞ്ഞായിരുന്നു മർദ്ദനം

ജയകുമാരിയെ ഇടിവള കൊണ്ട് അനിൽ മുഖത്തു ഇടിക്കുകയായിരുന്നു. ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

author-image
Vishnupriya
New Update
jayakumari

മർദനമേറ്റ ജയകുമാരി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി ക്രൂരമായി മർദിച്ചു. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മർദനമേറ്റത്. അക്രമം നടത്തിയ പൂവാർ‌ സ്വദേശി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജയകുമാരിയെ ഇടിവള കൊണ്ട് അനിൽ മുഖത്തു ഇടിക്കുകയായിരുന്നു. ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിനു തീയതി നൽകിയില്ലെന്നു പറഞ്ഞ് തർക്കമുണ്ടായതിനു പിന്നാലെ അനിൽ ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്തിടിക്കുകയായിരുന്നെന്നാണ് വിവരം.

Attack trivandrum medical college