ശ്രീകാര്യത്ത് 11 വയസുകാരി ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവമുണ്ടായത്. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

author-image
Biju
New Update
asfd

Rep. Img.

തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം.

ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവമുണ്ടായത്. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. 

ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലായിരുന്നു. കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെയില്‍ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

 

trivandrum