തിരുവനന്തപുരം: അനുജത്തിയുടെ കണ്മുന്നില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 18-കാരനെ പോക്‌സോ കോടതി 30 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. കൊല്ലം ഉമയനല്ലൂര്‍ പേരയം മാഞ്ഞാലിമുക്ക് കിഴക്കതില്‍ വീട്ടില്‍ അഫ്സലിനെയാണ് ശിക്ഷിച്ചത്.
2024-ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയില്‍നിന്ന് വീടിന്റെ ലൊക്കേഷന്‍ കരസ്ഥമാക്കിയ പ്രതി, അപ്രതീക്ഷിതിമായി അവരുടെ വീട്ടിലെത്തി. വീട്ടില്‍ പെണ്‍കുട്ടിയും എട്ടു വയസ്സുകാരി അനുജത്തിയും മാത്രമേയുള്ളൂ എന്നു മനസ്സിലാക്കിയ ഇയാള്‍, പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. അനുജത്തി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല.
പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.