മുംബൈയിൽ രണ്ടര വയസുകാരി ലൈംഗികാതിക്രമത്തിൽ കൊല്ലപ്പെട്ടു

മുംബൈ മാല്‍വാനില്‍ രണ്ടരവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. അമ്മയുടെ പങ്കാളിയാണ് കുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. അമ്മ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

author-image
Aswathy
New Update
child attack

മുംബൈ മാല്‍വാനില്‍ രണ്ടരവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. അമ്മയുടെ പങ്കാളിയാണ് കുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. അമ്മ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കുഞ്ഞിന്റെ അമ്മ റീന ഷെയ്ക്കിനെയും പങ്കാളി ഫര്‍ഹാന്‍ ഷെയ്ക്കിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ കുട്ടി മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ പരിശോധിച്ചതിൽ നിന്നും രണ്ടരവയസുകാരിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശ്വാസം മുട്ടല്‍ മൂലമുണ്ടായ ആഘാതത്തിലാണ് കുട്ടി മരിച്ചതെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.

കൂടുതല്‍ അന്വേഷണത്തില്‍ അമ്മയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് തെളിഞ്ഞു. മകള്‍ക്ക് അപസ്മാരം ബാധിച്ചതാണെന്ന് റീന ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയെ ഉപദ്രവിക്കുമ്പോൾ റീന അത് തടയാൻ ശ്രമിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

rape murder arrest Rape Case Child murder