കൊച്ചിയില്‍ അമേരിക്കന്‍ പൗരനെ ബന്ദിയാക്കി പണവും സ്വര്‍ണവും കവര്‍ന്ന രണ്ടു പേര്‍ അറസ്റ്റില്‍

ഐടി കമ്പനി ആരംഭിക്കാനുളള ചര്‍ച്ചകള്‍ നടത്താന്‍ കൊച്ചിയിലെത്തിയ അമേരിക്കന്‍ പൗരനാണ് ക്രൂരമായ മര്‍ദ്ദന വും പണാപകരണവും നേരിടേണ്ടിവന്നത്.

author-image
Biju
New Update
america 2

കൊച്ചി: കൊച്ചിയിലെത്തിയ അമേരിക്കന്‍ പൗരനെ ബന്ദിയാക്കി സ്വര്‍ണവും പണവും അപഹരിച്ച കൊച്ചി  സ്വദേശികള്‍ അറസ്റ്റില്‍. ഐടി കമ്പനി ആരംഭിക്കാനുളള ചര്‍ച്ചകള്‍ നടത്താന്‍ കൊച്ചിയിലെത്തിയ അമേരിക്കന്‍ പൗരനാണ് ക്രൂരമായ മര്‍ദ്ദന വും പണാപകരണവും നേരിടേണ്ടിവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.  ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി ക്രൂരമര്‍ദനം നടത്തി  3.10 ലക്ഷം രൂപയാണ് അപഹരിച്ചത്. 

സംഭവത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

ഐടി കമ്പനി ചര്‍ച്ചകള്‍ക്കായി വെള്ളിയാ ഴ്ച കൊച്ചിയിലെത്തിയ യു.എസ് പൗരന്‍ മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ ആയിരു ന്നു താമസം.ശനിയാഴ്ച മദ്യം വാങ്ങാന്‍ ഇറങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണ ലിനോടനു ബന്ധിച്ച് ഡ്രൈ ഡേ ആയതിനാല്‍ മദ്യം ലഭിച്ചില്ല. ഈ സമയം മറൈന്‍ ഡ്രൈവ് പരിസരത്ത് കണ്ട ആദര്‍ ശ് സഹായത്തിന് എത്തുക യായി രുന്നു.

അനധികൃത മദ്യം വാങ്ങി നല്‍കിയ ആദര്‍ശും മദ്യപിക്കാന്‍ യുഎസ് പൗരനൊ പ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയില്‍ത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാല്‍ യുഎസ് പൗരന്‍ ഉണര്‍ന്ന് ആദര്‍ശിനെയും വിളിച്ചുണര്‍ത്തി. ഇതിനു മുന്‍പു തന്നെ ആദര്‍ശ് സുഹൃത്താ യ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചന.

 പുലര്‍ച്ചെ ഹോട്ടലിന്റെ റൂമിലെ വാതിലില്‍ മുട്ടുന്നതുകേട്ട്  വാതില്‍ തുറന്നപ്പോള്‍ പുറത്തുണ്ടായിരുന്ന ആളും തന്നോട് ഒപ്പമുണ്ടായിരുന്ന ആളും തന്നെ കയറിപ്പിടിച്ചച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് യുഎസ് പൗരന്‍ പറയുന്നത്. ഇരുവരും ചേര്‍ന്ന് ശുചിമുറിയിലേക്ക്  കൊണ്ടുപോയി മര്‍ദിച്ചു.  ഭീഷണിപ്പെ ടുത്തി അക്കൗണ്ടി ലുണ്ടായി രുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വര്‍ണമോതിരവും എടിഎം കാര്‍ഡും തട്ടിയെടുത്തു. മുറി 

പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേര്‍ന്ന് 10,000 രൂപ വീതം 4 തവണ കളായി 40,000 രൂപ കൂടി പിന്‍വലി ച്ചു. ഹോട്ടല്‍ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. സെന്‍ട്രല്‍ പൊലീസിന്റെ പരിശോധനയില്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആദര്‍ശ് മരടിലുള്ള ലോഡ്ജി ലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ഇയാള്‍ രക്ഷപെട്ടു. ഒരു കിലോ മീറ്ററോളം ഇയാളെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരതത്തിന്റെ അടിസ്ഥാ നത്തില്‍ ആകാശും കുമ്പളങ്ങിയില്‍ വച്ച് പിടിയിലായി. ഇവരില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെത്തി