തിരുവനന്തപുരം : ബൈക്കില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ചെങ്കല്‍ മരിയാപുരം പുളിയറ വിജയ ബംഗ്ലാവില്‍ ബിജിത്ത് (23),കഴക്കൂട്ടം കടകംപളളി കരിക്കകം ഇലങ്കം റോഡില്‍ ആര്യ നിവാസില്‍ അനന്തന്‍ (18) എന്നിവരാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിയിലായത്.ഇരുവരും ബൈക്ക് മോഷണം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.23ാം തീയതി പുലര്‍ച്ചെ പൊഴിയൂര്‍ ഉച്ചക്കട ഗോപൂസ് ഫ്യുവല്‍ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതികള്‍ അഞ്ഞൂറ് രൂപയ്ക്ക് ചില്ലറ ആവശ്യപ്പെടുകയും ജീവനക്കാരന്‍ മേശതുറന്ന് ചില്ലറ എടുക്കുന്ന സമയത്ത് നോട്ടുകെട്ടുകളെടുത്ത് പ്രതികള്‍ കടന്നുകളയുകയുമായിരുന്നു.24ാം തീയതി പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ മോര്‍ഗന്‍ പമ്പില്‍ എത്തിയ സംഘം ജീവനക്കാരന്റെ കയ്യിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.അതേ ദിവസം വിഴിഞ്ഞം മുക്കോല പമ്പില്‍ നിന്നും 7500 രൂപ അടങ്ങുന്ന ബാഗ് ജീവനക്കാരനില്‍നിന്നും കവര്‍ന്നു.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്.
പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തുന്ന രണ്ടുപേര്‍ പിടിയില്‍
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്
New Update