മലപ്പുറത്ത് എംഡിഎംഎയുമായി അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ  2 പേർ പിടിയിൽ

കാറിൽ യാത്ര ചെയ്യുന്ന സമയം പോലീസ് പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ ഇവർ കടത്തിയിരുന്നത്.

author-image
Rajesh T L
Updated On
New Update
malappuram

തഫ്സീന , മുബഷീർ

Listen to this article
0.75x 1x 1.5x
00:00 / 00:00

അരീക്കോട്: മലപ്പുറത്ത് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പോലീസ് പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് അറസ്റിലായത്‌. ഇന്നലെ വൈകിട്ട് 5.30 ഓടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ  വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

ഏകദേശം 1.5 ലക്ഷം രൂപയിൽ അധികം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ ഇവരിൽനിന്നും പോലീസ് പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തിയിരുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന ഇടപാടുകാരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കാറിൽ യാത്ര ചെയ്യുന്ന സമയം പോലീസ് പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ ഇവർ കടത്തിയിരുന്നത്. നിരവധി തവണ ഇവർ ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം .

malappuram MDMA