ഗഞ്ചം : ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ നിന്ന് 14 ഉം 15 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ വിവാഹ ചടങ്ങില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.വിശാഖപട്ടണത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.ജൂണ് മൂന്നിനാണ് സംഭവം നടക്കുന്നത്.വിവാഹച്ചടങ്ങിന് പങ്കെടുക്കാനെത്തിയ കുട്ടികളെ പ്രതികളില്‍ രണ്ടുപേര്‍ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും നാല് പേര്‍ ചേര്‍ന്ന് കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.കുട്ടികളെ അന്വേഷിച്ചിറങ്ങിയ കുടുംബാഗംങ്ങള്‍ക്ക് കുട്ടികളെ വിജനമായ പ്രദേശത്തുനിന്ന് കിട്ടുകയായിരുന്നു.'പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഗോലന്ത്ര പോലീസ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം, അതിജീവിച്ചവരെ കൗണ്‍സിലിംഗിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുമ്പാകെ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു.
ഒഡീഷയില്‍ വിവാഹചടങ്ങിനിടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
വിശാഖപട്ടണത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.ജൂണ് മൂന്നിനാണ് സംഭവം നടക്കുന്നത്
New Update