ഹൂസ്റ്റണ്‍ : പ്രഭാത നടത്തത്തിനിടെഅയല്‍ക്കാരും ദീര്‍ഘകാല സുഹൃത്തുക്കളുമായ 2 പേര്‍ വെടിയേറ്റ് മരിച്ചു.തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണിലെ14900 വൈറ്റ് ഹീതര്‍ ഡ്രൈവിലുള്ള വൈല്‍ഡ്ഹീതര്‍ പാര്‍ക്കില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവമെന്ന്ഹൂസ്റ്റണ്‍പൊലീസ്വ്യക്തമാക്കി.
പാര്‍ക്കിലെനടപ്പാതയിലൂടെ നടക്കുന്നതിനിടെ ഒന്നിലധികം പ്രതികള്‍ പിറകിലൂടെയെത്തി ഇരുവരുടേയും ശരീരത്തിലേക്ക് പലതവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സാര്‍ജന്റ് മൈക്കല്‍ അരിംഗ്ടന്‍ പറഞ്ഞു. സമീപത്തെ പുല്‍മേട്ടില്‍നിന്ന് വെടിയുണ്ടയുടെ കേസിങ്ങുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ പുല്‍മേടിന്റെ മറവില്‍ കാത്തിരുന്നായിരിക്കാം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികള്‍ സമീപത്തെപാര്‍ക്കിങ്സ്ഥലത്തേക്ക് ഓടിപ്പോകുകയും വെളുത്ത സെഡാനില്‍ രക്ഷപെടുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കവര്‍ച്ചാ ശ്രമം അല്ലെന്നും ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും അരിംഗ്ടന്‍ വ്യക്തമാക്കി.