/kalakaumudi/media/media_files/2026/01/21/policeeeeeeeeeeeeeeeeeeee-2026-01-21-12-36-26.jpg)
തിരുവന്തപുരം: ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ട് പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സിപിഒമാരായ അഭിൻജിത്, രാഹുൽ എന്നിവരെയാണ് തിരുവനന്തപുരം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം നാർക്കോട്ടിക്സ് സെൽ നടത്തിയ അന്വേഷണത്തിലാണ് പൊലിസുകാർ ലഹരിക്കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്. ഇരുവരും ലഹരി ഉപയോഗിക്കുന്നതായും കണ്ടെത്തി. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.തുടർന്ന് ഇരുവർക്കുമെതിരെ റിപ്പോർട്ട് കൈമാറുകയുനടപടി സ്വീകരിക്കുകയുമായിരുന്നു. ഇവർക്കെതിരേ അന്വേഷണം നടത്താനും ഉത്തരവുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
