ഇന്‍ഷുറന്‍സ് തുക തട്ടാന്‍ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന മക്കള്‍ പിടിയില്‍

3 കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്. ചെറിയ കുടുംബമായിട്ടും 13 ഇന്‍ഷുറന്‍സുകള്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്നു. ഗണേശനു മാത്രം 3 ഇന്‍ഷുറന്‍സാണുണ്ടായിരുന്നത്.

author-image
Biju
New Update
MAKKAL

ചെന്നൈ: തിരുത്തണിയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ 2 മക്കള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍. സര്‍ക്കാര്‍ സ്‌കൂള്‍ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തില്‍ മക്കളായ ജി.മോഹന്‍ രാജ്, ഹരിഹരന്‍ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22നാണു ഗണേശന്‍ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മക്കള്‍ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ അസാധാരണ വേഗത്തില്‍ നടപടികള്‍ ആരംഭിച്ചു.

3 കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്. ചെറിയ കുടുംബമായിട്ടും 13 ഇന്‍ഷുറന്‍സുകള്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്നു. ഗണേശനു മാത്രം 3 ഇന്‍ഷുറന്‍സാണുണ്ടായിരുന്നത്. കുടുംബാംഗങ്ങള്‍ ഉന്നയിച്ച അവകാശവാദങ്ങളില്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി പൊലീസിനു നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ആദ്യം മൂര്‍ഖനെ എത്തിച്ച് ഗണേശന്റെ കാലില്‍ കടിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. എന്നാല്‍, ഒക്ടോബര്‍ 22നു പുലര്‍ച്ചെ വിഷപ്പാമ്പിനെയെത്തിച്ച് ഗണേശന്റെ കഴുത്തില്‍ കടിപ്പിക്കുകയായിരുന്നു. ബഹളത്തിനിടെ മക്കള്‍ ഇരുവരും ചേര്‍ന്നു പാമ്പിനെ തല്ലിക്കൊന്നു. ഗണേശനെ ആശുപത്രിയിലെത്തിക്കുന്നതു മനഃപൂര്‍വം വൈകിച്ചതായും കണ്ടെത്തി. തുടര്‍ന്നാണു പാമ്പിനെ കൈമാറിയവരെ അറസ്റ്റ് ചെയ്തത്.