തീവ്രവാദ ബന്ധമെന്നു സംശയം: ഗുവാഹത്തിയിൽ രണ്ടു ബംഗ്ലദേശികളെ അറസ്റ്റ് ചെയ്തു

പാസ്പോർട്ടില്ലാതെ അനധികൃതമായാണ് ഇവർ ഇന്ത്യയിൽ താമസിച്ചിരുന്നത്. ഇവരുടെ കയ്യിൽനിന്ന് വ്യാജ ആധാറും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

author-image
Vishnupriya
New Update
crime..

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗുവാഹത്തി: തീവ്രവാദ സംഘടനയായ അൽഖായിദയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റുചെയ്തു. ബഹർ മിയ (30), റസൽ മിയ (40) എന്നിവരാണ് അറസ്റ്റിലായത്. ഗുവാഹത്തി റെയിൽവേസ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. 

തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീം (എബിടി) അംഗങ്ങളാണ് ഇവർ. അൽഖായിദയുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പാസ്പോർട്ടില്ലാതെ അനധികൃതമായാണ് ഇവർ ഇന്ത്യയിൽ താമസിച്ചിരുന്നത്. ഇവരുടെ കയ്യിൽനിന്ന് വ്യാജ ആധാറും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ആകർഷിച്ച് അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

terrorrist banglades guvahati