/kalakaumudi/media/media_files/2025/01/22/jZ4em6IofkmCZ9aRTBHm.jpg)
knife attack
കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഒരാള്‍ക്ക് വയറിനും മറ്റേയാള്‍ക്ക് കൈക്കുമാണ് കുത്തേറ്റത്.
രാമനാട്ടുകരയിലാണ് സംഭവം. പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ റഹീസിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം, ഇരുവരേയും ആക്രമിച്ച പ്രതി അക്ബര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
