/kalakaumudi/media/media_files/2025/08/11/img-20250811-wa0007-2025-08-11-10-35-34.jpg)
കൊല്ലം : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറി ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം ഡി എം എ, കഞ്ചാവ് എന്നിവയുമായി രണ്ടുപേർ പിടിയിൽ .
കൊല്ലം എസ്എംപി പാലസിന് സമീപം പുതുവൽപുരയിടം വീട്ടിൽ അനു(31), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധി നഗറിൽ അൻസാരി(38) എന്നിവരെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഇവരിൽനിന്നും വിപണിയിൽ അമ്പതിനായിരം രൂപ വിലവരുന്ന 14 ഗ്രാം എംഡിഎംഎ യും കഞ്ചവും പിടികൂടി. ഇരുവരും കൊല്ലം നഗരത്തിലെ ഓട്ടോ ഡ്രൈവർമാരാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന എംഡിഎംഎ നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കുന്നവരെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് ഓഫീസിലെ ഷാഡോ ഉദ്യോഗസ്ഥരും സൈബർ ഉദ്യോഗസ്ഥരും മാസങ്ങളായി നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻപെക്ടർ അനിൽ കുമാർ,പ്രിവന്റീവ് ഓഫീസർ ടി.ആർ ജ്യോതി,എസ്.അനീഷ് കുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ഗോകുൽഗോപൻ, ആസിഫ് അഹമ്മദ്,എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.