/kalakaumudi/media/media_files/2025/06/19/eiszvbt45621-2025-06-19-20-37-41.jpg)
പാലക്കാട് : രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 60 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തു. പാലക്കാട് സ്വദേശി രതീഷ്, മഹാരാഷ്ട്ര സ്വദേശി ശിവാജി ഗെയ്ക്ക് വാദ് എന്നിവരാണ് പണവുമായി വാളയാർ ചെക്ക്‌പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ പിടിയിലായത്. പണത്തിന്റെ ഉറവിടമോ കൊണ്ടു പോകുന്ന കാരണമോ വ്യക്തമാക്കാത്തതിനാൽ ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾക്കായി പാലക്കാട് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഇൻകം ടാക്സ്(ഇൻവെസ്റ്റിഗേഷൻ)ന് കൈമാറി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.സുരേഷ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) .കെ.എക്സ് ബാസ്റ്റിൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.വിദിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അലി അസ്‌കർ, പി.ശരവണൻ. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് .