പോലീസ് എന്ന വ്യാജേനെ ലോറി തടഞ്ഞു 3 കോടി 24 ലക്ഷം തട്ടിയ കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ

കവർന്നത്.കോയമ്പത്തുരിൽ നിന്ന കൊല്ലത്തേക്ക് കൊണ്ടുപോയ പണമാണ് കവർന്നത് . ഈ കേസിൽ തമിഴ്നാട് തിരുപ്പൂർ സ്വദേശികളായസുബാഷ് ചന്ദ്രബോസ്, തിരുകുമാർഎന്നിവർ നേരത്തെ  എട്ടുപ്രതികളാണ് കവർച്ച സംഘത്തിൽഉണ്ടായിരുന്നത്.

author-image
Shibu koottumvaathukkal
New Update
nh-theft-crime-1-800x445

ആലപ്പുഴ:  ഹരിപ്പാടിന് സമീപം പാഴ്സൽ ലോറി തടഞ്ഞ് മൂന്നു കോടി ഇരുപത്തി നാലു ലക്ഷം രൂപ   തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെ തിരുട്ടുഗ്രാമത്തിലുള്ളവർ പൊലിസിനെ വളഞ്ഞു. തുടർന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ പിടികൂടിയത് . 

നേരത്തെ പിടിയിലായവരിൽ നിന്ന്   പ്രതികളിൽ ചിലർ തിരുട്ടുഗ്രാമമായ കൊല്ലിയത്ത് ഉണ്ടെന്നുള്ള സൂചനകൾ ലഭിച്ചിരുന്നു . തുടർന്നാണ് കേരള പോലീസ് ഇവിടെയെത്തി പ്രതികളെ പിടികൂടിയത്.   കവർച്ച സംഘത്തിലെ മറ്റൊരു പ്രതിയെ പുതുച്ചേരിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ നാലുപേർ പിടിയിലായി.

ആലപ്പുഴ ഹരിപ്പാടിന് സമീപംരാമപുരത്ത് വച്ച് കഴിഞ്ഞ മാസം13നാണ് പാഴ്‌സൽ ലോറി തടഞ്ഞ് മൂന്നു കോടി 24 ലക്ഷം രൂപ കവർന്നത്.കോയമ്പത്തുരിൽ നിന്ന കൊല്ലത്തേക്ക് കൊണ്ടുപോയ പണമാണ് കവർന്നത് . ഈ കേസിൽ തമിഴ്നാട് തിരുപ്പൂർ സ്വദേശികളായസുബാഷ് ചന്ദ്രബോസ്, തിരുകുമാർഎന്നിവർ നേരത്തെ  എട്ടുപ്രതികളാണ് കവർച്ച സംഘത്തിൽഉണ്ടായിരുന്നത്. പണം കൊണ്ടുവന്നവാഹനത്തിന്റെ റൂട്ട് മനസിലാക്കാൻ സംഘം കവർച്ചയ്ക്കു രണ്ട് ദിവസംമുൻപ് കൊല്ലത്തെത്തി. പിന്നീട് സംഘം കുറ്റാലത്തെ ലോഡ്‌ജിലാണ് താമസിച്ചത്. പണം തട്ടാൻഗൂഡാലോചന നടത്തിയത് തിരുപ്പൂർസതീഷ്, ദുരൈ അരസ് എന്നിവരാണ്.മുഖ്യപ്രതികൾ തമിഴ്‌നാടിന്റെ അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നതായി സംശയമുണ്ട്. പ്രതികൾ സഞ്ചരിച്ച വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ എറണാകുളത്തുള്ള ഒരാൾ വിറ്റതാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് എന്ന വ്യാജേനയാണ് ലോറി തടഞ്ഞ് പണം കവർന്നത്. കൊല്ലം സ്വദേശിയായ അപ്പാസ് പാട്ടീലിന് കൈമാറാൻ കൊണ്ടുപോയ പണമാണ് തട്ടിയെടുത്തത്. കോയമ്പത്തൂരിൽ ഉള്ള ബന്ധു ബിസിനസ് ആവശ്യങ്ങൾക്ക് അയച്ച പണമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

 

alappuzha robbey