Representative Image
മലപ്പുറം :എടിഎം മെഷീനെന്ന ധാരണയില്‍ പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത യുവാവ് തിരൂരില്‍ പിടിയില്‍. മോഷണത്തിനായി പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത യു.പി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്. തിരൂര്‍ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടു ചേര്‍ന്നുള്ള എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. പുത്തനത്താണിയില്‍ താമസിക്കുന്ന ഇയാള്‍ എടിഎം കൗണ്ടറില്‍ കയറിയ ഇയാള്‍ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാനാണ് ശ്രമിച്ചത്.
പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍, സി.ഡി.എം എന്നിവ കുത്തിത്തുറന്നു. പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവിടെനിന്നു കടന്നു. ബാങ്കിന്റെ കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാ ജീവനക്കാരന്‍ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ബാങ്ക് അധികൃതര്‍ പൊലീസിനെ ഉടന്‍ വിവരം അറിയിച്ചു. എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പൊ