കരയുന്ന കുഞ്ഞിനെ എറിഞ്ഞു കൊന്ന് യുഎസ് പൗരന്‍

കുഞ്ഞ് കരഞ്ഞപ്പോള്‍ 27 കാരനായ പ്രതി കുഞ്ഞിനെ നിരവധി തവണ തറയിലേക്ക് എറിയുകയായിരുന്നു.

author-image
Sneha SB
New Update
KILLER

ന്യൂഡല്‍ഹി:വെസ്റ്റ് വിര്‍ജീനിയയില്‍  രണ്ടാനച്ഛന്‍ 17 മാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞു കൊന്നു.കുഞ്ഞ് കരഞ്ഞതുകൊണ്ടാണ് ഇയാള്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കുഞ്ഞ് കരഞ്ഞപ്പോള്‍ 27 കാരനായ പ്രതി കുഞ്ഞിനെ നിരവധി തവണ തറയിലേക്ക് എറിയുകയായിരുന്നു.ഒരു കുഞ്ഞിന്റെ ശ്വാസം നിലച്ചപ്പോള്‍ കുട്ടിയെ ഇ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.രാവിലെ ഉണര്‍ന്നപ്പോള്‍ കുഞ്ഞിന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല എന്നും ജലദോഷം മാത്രമേ ഉണ്ടായിരുന്നുളളുവെന്നും അമ്മ പൊലീസിന് മൊഴി നല്‍കി.തലയുടെ പിന്‍ഭാഗത്തുണ്ടായ ഗുരുതരമായ പ്രഹരം തലയോട്ടി പൊട്ടാന്‍ കാരണമായി ഇത് മൂലമാണ് കുട്ടി മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്, കുട്ടിയുടെ അമ്മയും കുഞ്ഞിനെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല മാത്രമല്ല അവര്‍ മയക്ക് മരുന്ന് ഉപയോഗിക്കുമായിരുന്നുവെന്നും കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.വില്യംസ് നിലവില്‍ സെന്‍ട്രല്‍ റീജിയണല്‍ ജയിലില്‍ ജാമ്യമില്ലാതെ തടവിലാണ്.

usa murder