വിനോദ സഞ്ചാരികളുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് കടലിലെറിഞ്ഞു

ഇടവവെണ്‍കുളം സ്വദേശിയായ ജാസിം മന്‍സിലില്‍ ജാഷ് മോന്‍(32) , വര്‍ക്കല ജനാര്‍ദ്ദനപുരം പാപനാശത്ത് പാറവിള വീട്ടില്‍ വിഷ്ണു (31), മണമ്പൂര്‍ തൊട്ടിക്കല്ല് നന്ദു( 29) എന്നിവരെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Biju
New Update
SGf

Varkkala

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ചു. തുടര്‍ന്ന് യുവാക്കളെ വിവസ്ത്രരാക്കി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവവെണ്‍കുളം സ്വദേശിയായ ജാസിം മന്‍സിലില്‍ ജാഷ് മോന്‍(32) , വര്‍ക്കല ജനാര്‍ദ്ദനപുരം പാപനാശത്ത് പാറവിള വീട്ടില്‍ വിഷ്ണു (31), മണമ്പൂര്‍ തൊട്ടിക്കല്ല് നന്ദു( 29) എന്നിവരെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  

ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 1.30ന് കാപ്പില്‍ ബീച്ചില്‍ വെച്ചാണ് സംഭവം. ബീച്ചിലെത്തിയ വര്‍ക്കല ചെമ്മരുതി സ്വദേശികളായ ബിജോയിയും (19), നന്ദു (18) എന്നിവരാണ് ആക്രമണത്തിനിരയായത്. യുവാക്കളെ വഴിയില്‍ തടഞ്ഞ് മൂന്നംഗ സംഘം മര്‍ദിക്കുകയും ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കഴുത്തിന് ചേര്‍ത്ത് പിടിച്ച് ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച നടത്തുകയും ചെയ്തു.

തുടര്‍ന്നും യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും നിര്‍ബന്ധപൂര്‍വം വസ്ത്രങ്ങള്‍ അഴിച്ചു വാങ്ങി സമീപത്തുള്ള കായലില്‍ വലിച്ചെറിയുകയും ചെയ്തു. യുവാക്കളില്‍ നിന്ന് 45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍, 7500 രൂപ വില വരുന്ന ഹെല്‍മറ്റ്, 3000 രൂപ വിലവരുന്ന ഷൂസ് , 1400 രൂപയും മറ്റു രേഖകളുമടങ്ങിയ പഴ്‌സ് എന്നിവയാണ് അക്രമികള്‍ ഭീഷണിപ്പെടുത്തി കൈയ്ക്കലാക്കിയത്. അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Theft theft case varkkala varkkala beach