/kalakaumudi/media/media_files/2025/04/02/Y8T2mWGn9EIiupH6hZYT.jpg)
തിരുവനന്തപുരം: വര്‍ക്കല പേരേറ്റില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തില്‍ മരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റില്‍ സ്വദേശി ടോണി പെരേരയാണ് കല്ലമ്പലം പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്. പ്രതിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.
അമിത വേഗതയില്‍ എത്തിയ റിക്കവറി വാഹനം സ്‌കൂട്ടിയെ ഇടിച്ചു തെറിപ്പിച്ച്. നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ വര്‍ക്കല പേരേറ്റില്‍ സ്വദേശികളായ രോഹിണിയും (56) മകള്‍ അഖിലയുമാണ് (21) മരണപ്പെട്ടത്.
അപകടത്തില്‍ വര്‍ക്കല ആലിയിറക്കം സ്വദേശിയായ 19 വയസ്സുള്ള നാസിഫിന്റെ മൂന്ന് കൈവിരലുകളും നഷ്ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് രാത്രി പത്തുമണിയോടു കൂടിയായിരുന്നു അപകടം ഉണ്ടായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
