വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫറെ പൊന്തക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അനാഥമായിക്കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പെട്ടതോടെ നടത്തിയ തിരച്ചിലില്‍ പുഴയോട് ചേര്‍ന്നുള്ള പൊന്തക്കാട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു

author-image
Biju
New Update
wild

മംഗളൂരു: കൊല്ലൂര്‍ മൂകാംബികയിലെ സൗപര്‍ണികാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ വസുധ ചക്രവര്‍ത്തി (45). കഴിഞ്ഞമാസം 27ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധ നദിക്കരയിലേക്കു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. 

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അനാഥമായിക്കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പെട്ടതോടെ നടത്തിയ തിരച്ചിലില്‍ പുഴയോട് ചേര്‍ന്നുള്ള പൊന്തക്കാട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോര്‍പറേറ്റ് ജീവിതം അവസാനിപ്പിച്ച് ഫൊട്ടോഗ്രഫി പഠിച്ചെടുത്ത് വനത്തിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നു. ബെംഗളൂരുവിലെ തിരക്കുകളില്‍നിന്ന് തമിഴ്‌നാട് നീലഗിരി കല്ലട്ടിക്കുന്നിലെ കാട്ടിലേക്ക് അവര്‍ ജീവിതം പറിച്ചുനട്ടു. കിക്ക് ബോക്‌സിങ്, കരാട്ടെ എന്നിവയിലും പ്രാവീണ്യം തെളിയിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.