/kalakaumudi/media/media_files/2025/02/28/NSFYSPJ9gpz886d5MmWb.jpg)
തിരുവനന്തപുരം : വെഞ്ഞാറമ്മൂട്ടില്‍ കുടുംബത്തെ അരുംകൊല ചെയ്ത പ്രതി അഫ്‌സാന്റെ മാനസിക നില പരിശോധിക്കാന്‍ നടപടി. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ഉറപ്പുവരുത്തുന്നതിനായാണ് പരശോധന.
അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥനയനുസരിച്ചാണു കുറ്റാരോപിതനായ വ്യക്തിയെ മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുന്നത്. പ്രതിയുടെ മനോനില ശാസ്ത്രീയമായി പരിശോധിച്ചു കൃത്യമായ നിഗമനത്തിലെത്തുകയാണു ലക്ഷ്യം.
സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തുക. സൈക്കോളജിസ്റ്റും സംഘത്തിലുണ്ടാകും. കുറ്റാരോപിതനെ 10 മുതല്‍ 30 ദിവസം വരെ നിരീക്ഷിച്ചു 3 സ്‌പെല്ലുകളിലായിട്ടാണ് പരിശോധന. പ്രതിയുടെ കുടുംബ പശ്ചാത്തലം മുതലുള്ള കാര്യങ്ങളില്‍നിന്നു പരിശോധന ആരംഭിക്കും.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും മനോരോഗം, ആത്മഹത്യാ പ്രവണത എന്നിവ ഉണ്ടായിരുന്നോ എന്നു പരിശോധിക്കും.ജനന സമയത്തെ ബുദ്ധിമുട്ടുകള്‍, പഠന കാലയളവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍, അസ്വസ്ഥതകള്‍, വ്യക്തിത്വത്തിലെ വൈകല്യങ്ങള്‍ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍, ജോലി സ്ഥലത്തെ ഇടപെടല്‍ എന്നിവ വിലയിരുത്തും.
ശാരീരിക പരിശോധനയും നടത്തും. സ്വഭാവ, വ്യക്തിത്വ വൈകല്യങ്ങള്‍ പ്രത്യേകമായി പരിശോധിക്കും.കുറ്റകൃത്യം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചു പ്രതി ബോധവാനായിരുന്നോ എന്നതും പരിശോധിക്കും. ചോദ്യങ്ങളോടുള്ള പ്രതിയുടെ പ്രതികരണം, ശബ്ദത്തിലെ മാറ്റം, ശാരീരിക ചലനങ്ങള്‍ എന്നിവയും സൂക്ഷ്മമായി നിരീക്ഷിക്കും. ഇവയ്ക്കു ശേഷമാണ് പ്രതിയെ സൈക്കോളജി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടോയെന്ന നിഗമനത്തില്‍ എത്തിച്ചേരുക.
ചോദ്യങ്ങളോടു നിസ്സഹകരിച്ചാല്‍ അതു പ്രത്യേകം നിരീക്ഷിക്കും. ശ്രദ്ധ, ഓര്‍മശക്തി, സമയസ്ഥലകാല ബോധം എന്നിവയുടെ പരിശോധന എന്നിവയും നടത്തും. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് കുറ്റാരോപിതനെ വിധേയമാക്കുകയും, അത്തരത്തില്‍ തലച്ചോറിലുള്ള വൈകല്യങ്ങളാണോ പ്രതിയുടെ സ്വഭാവ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും വിലയിരുത്തും.
അതിനിടെ അഫാന്റെ പിതാവ് റഹിം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. വീടുവില്‍ക്കാന്‍ ശ്രമിച്ചത് ഈ കടങ്ങളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും താന്‍ നാട്ടില്‍പോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടാനാവുമെന്ന് ഉറച്ച വിശ്വാസത്തിലും കണക്കുകൂട്ടലുമായിരുന്നുവെന്നും റഹീം പറയുന്നു. പക്ഷേ മകന്റെ ചെയ്തികള്‍ ആ അച്ഛന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു.
അഫാന്റെ ക്രൂരതയില്‍ ഇളയ മകനേയും ഉമ്മയേയും സഹോദരനേയും സഹോദര ഭാര്യയേയും റഹീമിന് നഷ്ടമായി. ഭാര്യ ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തന്റെ വേദന മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞാണ് റഹീം തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്. എങ്ങനെയാണ് നഷ്ടമുണ്ടായതെന്നത് അടക്കം റഹീം വിശദീകരിച്ചു കഴിഞ്ഞു. കോവിഡാണ് ആ കുടുംബത്തെ സാമ്പത്തികമായി തളര്‍ത്തിയതെന്ന് വ്യക്തം. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുനനു
വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരന്‍ അഫാന്റെ അച്ഛന്‍ റഹീം. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്. രാവിലെ തിരുവനന്തപുരത്ത് എത്തിയത റഹീം നേരെ എത്തിയത് ഭാര്യ ചികില്‍സയിലുള്ള വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കല്‍ കോളേജിലാണ്. മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഷെമി ദുരന്തമൊന്നും അറിഞ്ഞിട്ടില്ല. ആരോഗ്യാവസ്ഥ മെച്ചമായി വരുന്നുണ്ട്. അതിനാല്‍ റഹീമിന്റെ സാന്നിധ്യത്തില്‍ എല്ലാം ഷെമിയോട് അടുപ്പക്കാര്‍ പറയും. ഭാര്യയെ ദുരന്ത സമയത്ത് ചേര്‍ത്ത് നിര്‍ത്താനായിരുന്നു റഹിം നാട്ടിലേക്ക ഓടിയെത്തിയത്.
കച്ചവടത്തില്‍ തനിക്ക് സംഭവിച്ച പാളിച്ചകളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും മകന്‍ അഫാന്‍ പറഞ്ഞതൊന്നും ശരിയല്ലെന്നാണ് റഹീം പറയുന്നത്. നാട്ടിലെത്തി ഭാര്യയെ കാണണം. അവള്‍ക്കരികിലിരിക്കണം. എങ്ങനെ ഞാന്‍ ഈ നഷ്ടങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്തും. ഏങ്ങനെ നാട്ടിലേക്കു മടങ്ങുമെന്ന് അറിയാതെ നിന്ന തനിക്ക് ഇത്രപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിയിച്ചത് നാസ് വക്കം ഇടപെട്ടതു കൊണ്ടലണെന്നും സഹായിക്കാന്‍ ആശ്വാസം പകരാന്‍ ഒപ്പം നിന്ന സൗദിയിലെ പ്രവാസി സമൂഹത്തിനും എന്റെ അവസ്ഥകള്‍ പുറംലോകത്തെത്തിച്ചു സഹായിച്ച മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ് ആ അച്ഛന്‍ വിമാനം കയറി.
രാവിലെ ഏഴരയോടെ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.നാട്ടില്‍ 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാന്‍ പൊലീസിന് മൊഴി കൊടുത്തതൊന്നും സത്യമല്ലെന്നും റഹിം പറയുന്നു. തനിക്ക് നാട്ടില്‍ അഞ്ചുലക്ഷത്തോളം രൂപ കടവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു ലോണുമാണുള്ളതെന്ന് റഹീം പറയുന്നു.
കോവിഡിന് മുന്‍പ് വരെ തന്റെ കച്ചവടവും സ്ഥാപനവും നന്നായാണ് നടന്നുവന്നിരുന്നത്. ലോക്ക്ഡൗണിനു ശേഷം വന്ന പ്രതിസന്ധിയാണ് സാമ്പത്തികബാധ്യതായായി മാറിയത്. അഫാന് സൗദിയില്‍ നല്ല ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനിടെ എവിടെയാണ് എപ്പോഴാണ് മകന് തെറ്റിപ്പോയതെന്നും അറിയില്ലെന്നും റഹിം പറയുന്നു.
സ്പോണ്‍സറിന്റെ തന്നെ കട മാസം തോറം 6000 റിയാല്‍ വാടകക്കെടുത്ത് നടത്തുകയായിരുന്നു. കച്ചവടത്തില്‍ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വീട് വച്ചതും വസ്തു വാങ്ങിയതും. ബന്ധുക്കളുമായൊക്കെ നല്ല സ്നേഹ സഹകരണത്തില്‍ തന്നെയായിരുന്നു. കോവിഡിനു ശേഷമാണ് ബാധ്യതകള്‍ കൂടിയത്. തുടര്‍ന്ന് യമനികളുടെ അടുത്ത് നിന്നും പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്തു. കടയുടെ ലൈസന്‍സും, ഇഖാമയുമടക്കമുള്ള രേഖകളും ഒരു സാക്ഷിയെയും നല്‍കിയാണ് കാശ് വാങ്ങിയിരുന്നത്.
'പൈസ കടം വാങ്ങി കച്ചവടം ചെയ്ത് കാശ് അടക്കുന്നുണ്ടെങ്കിലും എനിക്ക് കച്ചവടം കുറയുന്നുണ്ടായിരുന്നു. എങ്കിലും എങ്ങനെയെങ്കിലും ശരിയാക്കാമെന്ന വലിയ പ്രതീക്ഷയില്‍ കച്ചവടം ചെയ്ത് പോകാനായിരുന്നു ശ്രമിച്ചത്. സ്പോണ്‍സര്‍ക്കുള്ളത്, സ്വന്തം ചെലവ്, വീട്ടിലേക്കുള്ള ചെലവ് എന്നിവയൊക്കെ കച്ചവടത്തില്‍ നിന്നും കണ്ടെത്തണമായിരുന്നു. ബാധ്യതകള്‍ കൂടിയതോടെ അടുത്തടുത്ത് ഞാന്‍ രണ്ടുതവണ പിന്നെയും കടമായി കാശെടുത്തു.
30000 റിയാലാണ് കടം എടുത്തത്. അതില്‍ കുറച്ച് അടച്ചിരുന്നു. ഞാന്‍ ജാമ്യം നിന്ന ഒരു പാലക്കാട്ടുകാരന്‍ കടം ഇതുപോലെ വാങ്ങിയിരുന്നു. അയാള്‍ പെട്ടെന്ന് നാട്ടില്‍ പോയതോടെ ആ ബാധ്യത കൂടി എന്റെ ചുമലിലായി. അവനും ഞാനും പരസ്പരം ജാമ്യം നിന്നാണ് പണമെടുത്തിരുന്നത്. അവന്‍ തിരിച്ചെത്താതതുകൊണ്ട് എനിക്ക് അതും കൊടുക്കേണ്ടതായി വന്നു. ഏകദേശം 28000 റിയാല്‍ യമനിക്ക് കൊടുക്കാനുണ്ട്', റഹിം വിശദീകരിച്ചു.
അഫാന്റേയും അമ്മ ഷെമിയുടേയും ബാദ്ധ്യതകള്‍ കുറിച്ചുവച്ച പുസ്തകവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണസംഘം അഫാന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സാമ്പത്തികബാധ്യതകളുടെ കണക്കുകള്‍ രേഖപ്പെടുത്തിയ പുസ്തകം കണ്ടെത്തിയത്. ഒരാളില്‍നിന്നു വാങ്ങിയ കടം മടക്കിനല്‍കാനായി മറ്റു പലരില്‍നിന്ന് അഫാന്റെ കുടുംബം കടംവാങ്ങി. അങ്ങനെ നിരവധിപ്പേരില്‍നിന്ന് വാങ്ങിയ തുക മടക്കിനല്‍കാനാകാതെ കുടുംബത്തിന്റെ കടബാധ്യത പെരുകുകയായിരുന്നു. ക്യാന്‍സര്‍ രോഗ ബാധിതയായ ഉമ്മ ഷെമിയുടെ ചികില്‍സയ്ക്കും ഈ പണം ചെലവാക്കി. ഇതിനൊപ്പം സൗദിയിലുള്ള അച്ഛനും ഈ തുക അഫാന്‍ അയച്ചു. സൗദിയില്‍ വിസിറ്റിംഗ് വിസയില്‍ പോയപ്പോള്‍ കാറ്ററിംഗുകാരുടെ കൂടെയും അഫാന്‍ ജോലി ചെയ്തിരുന്നു.
അച്ഛന്റെ സാമ്പത്തിക പ്രതിസന്ധിയും ഉമ്മയുടെ രോഗവും അഫാനെ വലച്ചിരുന്നു. അഫാന്റെ രക്തപരിശോധനയില്‍ ലഹരിയുടെ അംശമൊന്നും കണ്ടെത്തിയതുമില്ല. ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. വീട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ പകരം മുക്കുപണ്ടവും നല്‍കി. പണയം വെച്ച മാല തിരികെയെടുത്തുതരാന്‍ ഫര്‍സാന പിന്നീട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുന്‍പ് പണത്തിന് ആവശ്യം വന്നപ്പോള്‍ വാഹനങ്ങള്‍ പണയപ്പെടുത്തി അഫാന്‍ പണം കണ്ടെത്തിയെന്നും പിന്നീട് അവ വിറ്റെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കാര്‍ രണ്ടരലക്ഷം രൂപയ്ക്ക് അഫാന്‍ പണയപ്പെടുത്തിയിരുന്നു. പിന്നീട് ഇത് നാലുലക്ഷം രൂപയ്ക്കു വില്‍ക്കുകയും സൗദിയിലുള്ള പിതാവിനു പണം അയച്ചുകൊടുക്കുകയും ചെയ്തു.
അഫാന്‍ പൊലീസിന് നല്‍കിയ മൊഴി പുറത്ത് വന്നിട്ടുണ്ട്. അമ്മൂമ്മ സല്‍മാ ബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് അമ്മൂമ്മയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് അമ്മൂമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതേചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാന്‍ മൊഴി നല്‍കി. ഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലില്‍ പാങ്ങോട് സി ഐയോടാണ് വെളിപ്പെടുത്തല്‍.
കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മ ബീവിയുടെ വീട്ടില്‍ എത്തിയത്. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ അമ്മൂമ്മയുടെ വീട്ടില്‍ പോയത് ഇത് കൊണ്ടാണ്. ഉമ്മ മരിച്ചു എന്നാണ് കരുതിയത്. അമ്മൂമ്മയുടെ വീട്ടില്‍ എത്തിയ ഉടന്‍ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. അമ്മൂമയുമായി സംസാരിക്കാന്‍ നിന്നില്ല. തുടര്‍ന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. അമ്മമ്മയുടെ വീട്ടില്‍ അഫാന്‍ ചിലവഴിച്ചത് 9 മിനിറ്റ് മാത്രമാണെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.
അഫാന്റെ അറസ്റ്റ് പാങ്ങോട് പോലീസ് രേഖപ്പെടുത്തിയിരുന്നു. പാങ്ങോട്ടുവെച്ച് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോേളജ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി രണ്ടിലെ മജിസ്‌ട്രേറ്റ് അക്ഷയയാണ് മെഡിക്കല്‍കോേളജ് ആശുപത്രിയിലെത്തി റിമാന്‍ഡ് നടപടി സ്വീകരിച്ചത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്.
ആശുപത്രിയില്‍നിന്നു വിടുതല്‍ കിട്ടുന്ന മുറയ്ക്ക് ജയിലിലേക്കു മാറ്റും. വിഷം കഴിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ അറസ്റ്റ് അവിടെ വെച്ചാണ് രേഖപ്പെടുത്തിയത്. അനുജന്റെ പഠനാവശ്യത്തിനും മാതാവിന്റെ ചികിത്സയ്ക്കും പണം ചോദിച്ചിട്ടു നല്‍കാത്തതിലാണ് സല്‍മാ ബീവിയോടു പകയുണ്ടായതെന്നും അഫാന്റെ മൊഴിയുണ്ട്. സാമ്പത്തികപ്രതിസന്ധി മറികടക്കാനാവാത്തതാണു കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാന്‍ ആവര്‍ത്തിച്ചു.
ബാക്കി കേസുകള്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. രണ്ടു ദിവസംകൂടി അഫാന് ആശുപത്രിയില്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. റിമാന്‍ഡിനുശേഷം അഫാനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യണം. ആശുപത്രിയില്‍വെച്ചുള്ള പ്രാഥമിക മൊഴിമാത്രമാണ് ഇതുവരെ എടുത്തിട്ടുള്ളത്.
അഫാന്റെ മാതാവ് ഷെമിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്താനായില്ല. ഷെമി ചികിത്സയിലുള്ള വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. നില തൃപ്തികരമാണെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കടം നല്‍കിയിരുന്നവര്‍ പണം തിരികെ ആവശ്യപ്പെട്ട് കുടുംബത്തെ സമീപിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍, ഇത്തരം സമ്മര്‍ദങ്ങളുണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അഫാന്റെയും ഷെമിയുടെയും മൊബൈല്‍ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം. പണം കടം നല്‍കിയിരുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിവരുകയാണ്.
എന്നാല്‍, കൊലപാതകം നടത്തിയ ദിവസം അഫാനെ പെട്ടെന്ന് പ്രകോപിതനാക്കുന്നതരത്തില്‍ ആരെങ്കിലും പെരുമാറിയതാണോയെന്നു പരിശോധിക്കുന്നുണ്ട്. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുന്‍പ് അഫാനും ഫര്‍സാനയും തമ്മിലുള്ള ഫോണ്‍ സന്ദേശവും സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഫാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടില്‍നിന്ന് വെഞ്ഞാറമൂട് ടൗണിലേക്കു പോകാതെ ഇടവഴിയിലൂടെ ഫര്‍സാന കാവറയിലേക്കു നടന്നുവരുന്നതും തൊട്ടുപിന്നാലെ അഫാന്‍ ബൈക്കിലെത്തി പേരുമലയിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങള്‍.
മുക്കുന്നൂരിലെ വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഫര്‍സാന ഇടവഴിയിലൂടെ നടക്കുന്നതിനിടയില്‍ അഫാന്‍ ഫോണ്‍ചെയ്ത് എവിടെയാണുള്ളതെന്നു തിരക്കി. വര്‍ക്ക്‌ഷോപ്പിനടുത്തുള്ളതായി ഫര്‍സാന മറുപടി നല്‍കി. തുടര്‍ന്നാണ് ഫര്‍സാന നടന്നുനീങ്ങിയ ഇടവഴിയിലൂടെ അഫാന്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്.