/kalakaumudi/media/media_files/2025/02/27/y6mRAkqgwTXlKikql1UJ.jpg)
ചേര്‍ത്തല : വെര്‍ച്വല്‍ അറസ്റ്റിലൂടെ ചേര്‍ത്തലയിലെ വ്യാപാരിയില്‍നിന്ന് 61. 40 ലക്ഷം തട്ടിയ കേസില്‍ ഉത്തര്‍ പ്രദേശുകാരായ രണ്ടുപേര്‍ അറസ്റ്റില്‍. ബാലഗഞ്ച് ലഖ്‌നൗ സ്വദേശി ശുഭം ശ്രീവാസ്തവ (29). കത്തൗര അമേത്തി മുഹമ്മദ് സഹില്‍ (27) എന്നിവരെയാണ് ചേര്‍ത്തല പോലീസ് ഉത്തര്‍പ്രദേശില്‍നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓ ഫ് ഇന്ത്യയിലെയും മുംബൈ അഡേരി പോലീസ് സ്റ്റേഷനിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരി പ്പിച്ചാണ് പ്രതികള്‍ ചേര്‍ത്തല സ്വദേശിയെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തിയത്. രണ്ടു ദിവസ ത്തോളം വീട്ടുതടങ്കലാക്കി മുന്നു തവണയായി ഇവര്‍ വിവിധ ബാങ്ക് അ ക്കൗണ്ടിലേക്കു പണം വാങ്ങുകയായിരുന്നു.
വ്യാപാരിയുടെ മൊബൈല്‍ നമ്പര്‍ അന്യ സംസ്ഥാനങ്ങളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു തുക കവര്‍ന്നത്.
സാധാരണക്കാരായ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വിലയ്‌ക്കെടുത്ത് തട്ടിപ്പുകളിലൂടെ വരുന്ന പണം അതിലേക്കെത്തിക്കുകയായിരുന്നു പ്രതികളുടെ പതിവ്. തുടര്‍ന്ന് പണം വീതം വച്ച് ആഡംബരജീവി തത്തിന് ഉപയോഗിച്ചു. കേസില്‍ കോഴി ക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. അവരില്‍നിന്നു പോലീസിനു ലഭിച്ച വിവര ങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കു വ്യാപിപ്പി ച്ചത്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എ ന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മാസങ്ങ ളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെ കണ്ടെത്താനായത്. എ സ്.എച്ച്.ഒ ജി.അരുണ്‍, എസ്.ഐ: കെ.പി. അനില്‍ കുമാര്‍, സീനിയര്‍ സി.പി.ഒമാരായ കെ.പി. സതീഷ്, പി.എസ്. സുധീഷ്, ഡി. വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്ര തികളെ പിടികൂടിയത്. ചേര്‍ത്തല ജുഡീ ഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിക്കിയ പ്രതികളെ റിമാന്റ് ചെയ്തു.