/kalakaumudi/media/media_files/2025/07/04/murder-2025-07-04-10-47-20.png)
ആലപ്പുഴ : മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായകമായി മാറിയത് കഴുത്തില്‍ കണ്ടെത്തിയ പാടായിരുന്നു.കേസില്‍ ഇതുവരെ മൂന്ന്‌പേരാണ് അറസറ്റിലായിട്ടുളളത്.മരിച്ച എയ്ഞ്ചലിന്റെ പിതാവ് ഫ്രാന്‍സിസ്,അമ്മ ജെസി,അമ്മാവന്‍ അലോഷ്യസ്.മൂന്ന് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ എയ്ഞ്ചല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.രാത്രി പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.എയ്ഞ്ചല്‍ ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ നിഗമനം.എന്നാല്‍ ചെട്ടിക്കാട് ആശുപത്രിയിലെ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതാണ് കേസിന് വഴിത്തിരിവായത്.കഴുത്തിലെ രക്തക്കുഴലുകള്‍ പൊട്ടിയാണ് എയ്ഞ്ചല്‍ മരിച്ചത്.അസ്വാഭാവികത തോന്നിയ പൊലീസ് പിതാവായ ഫ്രാന്‍സിസിനെ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലില്‍ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാള്‍ സമ്മതിച്ചു.എന്നാല്‍ ഫ്രാന്‍സിസിന്റെ ദേഹത്ത് പിടിവലി നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു.ഇയാള്‍ക്ക് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം എന്നത് സൂചിപ്പിക്കുന്നതായിരുന്നു ഇത്.തുടര്‍ന്നാണ് അന്വേഷണം അമ്മ ജെസിയിലേക്കും സാധാരണ മരണമാണെന്നു മൊഴി നല്‍കിയ അമ്മാവന്‍ അലോഷ്യസിലേക്കും എത്തിയത്.ആദ്യ ചോദ്യം ചെയ്യലില്‍ നിഷേധിച്ചെങ്കിലും പിന്നീട് ജെസി കുറ്റം സമ്മതിച്ചു.എയ്ഞ്ചല്‍ ജാസ്മിന്റെ കൊലപാതകം മറച്ചുവയ്ക്കാനുള്ള ആസൂത്രണം നടത്തിയത് മാതൃസഹോദരന്‍ അലോഷ്യസാണ്.രാത്രി പതിനൊന്ന് മണിയോടെ എയ്ഞ്ചലിന്റെ കൊലപാതകം നടത്തിയ ശേഷം ഇരുവരും ആലോഷ്യസിനെ വിളിച്ചു വരുത്തുകയായിരുന്നു.എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നു പറയാന്‍ മൂവരും തീരുമാനിക്കുകയായിരുന്നു.