/kalakaumudi/media/media_files/2025/07/08/kta-murder-2025-07-08-13-03-15.png)
കര്‍ണാടകയില്‍ 55 വയസ്സുളള ഗീതമ്മ എന്ന സ്ത്രീയെ പ്രേത ബാധയുണ്ടെന്നാരോപിച്ച് തല്ലിക്കൊന്നു.തിങ്കളാഴ്ച രാത്രി ശിവമോഗ ജില്ലയിലാണ് സംഭവം.ഗീതമ്മയുടെ മകന്‍ സഞ്ജയ് ആത്മവിനെ പുറത്താക്കാന്‍ എത്തിയ മറ്റു രണ്ടുപേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.ആത്മാവിനെ പുറത്താക്കലിന്റെ ഭാഗമായി മറ്റുരണ്ട് പ്രതികളായ ആശ എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് സന്തോഷും ഗീതമ്മയെ തുടര്‍ച്ചായി മര്‍ദിച്ചു.ഗീതമ്മ പ്രതിരോദിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ നിലത്ത് വീഴുകയായിരുന്നു.നാലര മണിക്കൂറാണ് ഗീതമ്മയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു.തുടര്‍ച്ചയായ മര്‍ദ്ദനത്തിന്റെ ഫലമായി ഗീതമ്മ മരണത്തിന് കീഴടങ്ങി.
കഴിഞ്ഞയാഴ്ച, ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന് സംശയിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ തീകൊളുത്തി കൊന്നിരുന്നു. ഞായറാഴ്ച രാത്രി വൈകി, മുളങ്കമ്പുകളുമായി സായുധരായ 50 പേരടങ്ങുന്ന ഒരു സംഘം സീതാദേവിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന എല്ലാവരെയും ജനക്കൂട്ടം മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്ന് സ്ത്രീയുടെ മകന്‍ 16 വയസ്സുള്ള സോനു കുമാര്‍ പറഞ്ഞു.സോനുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെയും ജനക്കൂട്ടം തീകൊളുത്തി കൊന്നു.