/kalakaumudi/media/media_files/2025/07/29/klm-crime-2025-07-29-13-03-00.jpg)
കൊല്ലം : കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കൊല്ലം ഡിപ്പോയില്‍ ഇറങ്ങിയ വ്യക്തി മറ്റൊരു ബസില്‍ കയറി പോവുകയായിരുന്നു. ബസ് സര്‍വീസ് വിവരങ്ങള്‍ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
സംശയം തോന്നിയപ്പോള്‍ റെക്കോര്‍ഡ് ചെയ്തതെന്ന് യാത്രക്കാരി പറഞ്ഞു. കണ്ടക്ടറോട് പറഞ്ഞിരുന്നില്ല. ബസ് ഇറങ്ങിയതിന് ശേഷം പരിശോധിച്ചപ്പോഴാണ് സംഭവം മനസ്സിലായത്. പരാതി നല്‍കാന്‍ പോവുകയാണ്. യാത്രക്കാരന്‍ കൊല്ലത്ത് തന്നെയാണ് ഇറങ്ങിയതെന്നും യുവതി പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയെ പെട്ടെന്ന് തന്നെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സിസിടിവി ദ്ൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും