കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യെ മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടു ദിവസം മുമ്പാണ് തിരുവില്വാമല സദേശിയായ സുഹൃത്ത് സനൂഫിനെപ്പം ലോഡ്ജിലെത്തി മൂന്നു ദിവസത്തേക്ക് മുറിയെടുത്തത്. എന്നാൽ, ഇവർ മരിച്ചതിന് പിന്നാലെ സനൂഫ് സ്ഥലംവിട്ടെന്നാണ് പൊലീസിന്റെ നിഗമനം.ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.മുറിക്കുള്ളിൽ സംഘർഷം നടന്നതായ അടയാളങ്ങളൊന്നുമില്ലാത്തതിനാൽ കൊലപാതകമാണോ എന്നും വ്യക്തമല്ല.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരിച്ചതെങ്ങനെയെന്ന് സ്ഥിതീകരിക്കാൻ കഴിയു.
രണ്ടു തവണയാണ് ഫസീല വിവാഹമോചിതയായത്.ഇതിന്റെ കേസ് നടക്കുന്നതിനിടെയാണ് സനൂഫമായി ഇവർ സൗഹൃദത്തിലാകുന്നത്. സനൂഫിനെതിരെ ഒറ്റപ്പാലത്ത് നേരത്തെ ഫസീല ഒരു പീഡനക്കേസ് നൽകിയിരുന്നു.എന്നാൽ വീണ്ടും അയാളുമായി സൗഹൃദയത്തിലാകുകയായിരുന്നു.സനൂഫ് ലോഡ്ജിൽ നൽകിയ മേൽവിലാസത്തിലല്ല അയാൾ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കൾ കോഴിക്കോട്ടെത്തി. ലോഡ്ജ് മുറിയിൽനിന്ന് ആധാർകാർഡുൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്.