യുവതി വീടിനുളളില്‍ മരിച്ച നിലയില്‍

യുവതിയും ഭര്‍ത്താവും വാടകയ്ക്കാണ് താമസിച്ചിരുന്നത് .കൊലപാതമാണെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

author-image
Sneha SB
New Update
DIVYA DEATH

തൃശൂര്‍ : തൃശൂര്‍ വരന്തപ്പിളളിയില്‍ യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.വരന്തരപ്പളളിയില്‍ താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്റെ ഭാര്യ (36) ദിവ്യയാണ് മരിച്ചത്.യുവതിയും ഭര്‍ത്താവും വാടകയ്ക്കാണ് താമസിച്ചിരുന്നത് .കൊലപാതമാണെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് 4 മണിക്ക് എത്തിയപ്പോള്‍ ദിവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നായിരുന്നു കുഞ്ഞുമോന്റെ മൊഴി.ഭാര്യയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞുമോന്‍തന്നെ മരണവിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.ആശുപത്രിയില്‍ പരിശോദനയില്‍ ദിവ്യയുടെ കഴുത്തില്‍ കണ്ടെത്തിയ പാടുകളാണ് മരണം കൊലപാതകം ആണോ എന്ന സംശയം ഉണ്ടാക്കിയത്.തുടര്‍ന്നാണ് ഭര്‍ത്താവായ കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

death suicide