ആണ്‍സുഹൃത്തിനെ മർദിച്ച് കെട്ടിയിട്ടശേഷം യുവതിയെ കൂട്ടബലാത്സം ചെയ്തു; എട്ടുപേർ അറസ്റ്റിൽ

മൂന്നു ബൈക്കുകളിലായി അവിടെയെത്തിയ സംഘമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. ബീച്ചിൽ ബൈക്കിലെത്തിയ സംഘം ഇരുവരുടെയും ഫോട്ടോ എടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

author-image
Aswathy
New Update
representative image

 

ഒഡിഷ: ഒഡിഷയിൽ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂരിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. രാജാ ഫെസ്റ്റിവലിനിടെ ഗാൽപൂരിലെ ബീച്ചിലെത്തിയ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് യുവതിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ഉത്സവം ആഘോഷിക്കാനെത്തിയ യുവതിയും സുഹൃത്തും ബീച്ചില്‍ സംസാരിക്കുന്നതിനിടെ മൂന്നു ബൈക്കുകളിലായി അവിടെയെത്തിയ സംഘമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. ബീച്ചിൽ ബൈക്കിലെത്തിയ സംഘം ഇരുവരുടെയും ഫോട്ടോ എടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിനെ ആക്രമിച്ച് കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം യുവതിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു

സംഭവ ശേഷം യുവതിയും സുഹൃത്തും ഗോപാല്‍പൂര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് ഇതുമായി ബന്ധപ്പെട്ട എട്ടുപേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ബെര്‍ഹാംപൂര്‍ എസ്പി ശരവണ വിവേക് മാധ്യമങ്ങളോട് പറഞ്ഞു.

crime against Women gang rape case Rape Case