ഭർതൃമാതാവിനെ കൊലപ്പെടത്താൻ മരുന്ന് വേണം, യുവതി സമൂഹ മാധ്യമത്തിലൂടെ ഡോക്ടറോട് : യുവതിയ്ക്ക് എതിരെ കേസ്.

ഭർതൃമാതാവിനെ കൊലപ്പെടുത്താൻ മരുന്ന് വേണമെന്ന ആവശ്യവുമായി സമൂഹ മാധ്യമത്തിലൂടെ ഡോക്ടറോട് ആവശ്യപ്പെട്ട് യുവതി. നിരന്തരമായ ശല്യമായി മാറിയപ്പോൾ ഡോക്ടർ പൊലീസിന് പരാതി നൽകി.

author-image
Rajesh T L
New Update
doctor

ബംഗളൂർ : ഭർതൃമാതാവിനെ കൊലപ്പെടുത്താൻ മരുന്ന് വേണമെന്ന വിചിത്ര ആവശ്യവുമായി സമൂഹ മാധ്യമത്തിലൂടെ ഡോക്റോട് ആവശ്യപ്പെട്ട് യുവതി. നിരന്തരമായ ശല്യമായി മാറിയപ്പോൾ ഡോക്ട പൊലീസിന് പരാതി നൽകി. . സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണു വിചിത്ര ആവശ്യമുനയിച്ച മെസെജുകൾ അയച്ചത്.

ഡോക്ടർന്മാരുടെ ജോലി ജീവൻ രക്ഷിക്കുകയാണെന്നും അല്ലാതെ ജീവനെടുക്കാൻ അല്ലെന്നും പറഞ്ഞു യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി പിന്മാറിയില്ല. ഭർത്താവിന്റെ അമ്മ സ്ഥിരമായി അപമാനിക്കുയാണെന്നും അതിനാൽ വരെ ഇല്ലാതാക്കണം എന്നതായിരുന്നു യുവതിയുടെ ആവശ്യം.

തുടർന്നാണ് ഡോ: സുനിൽകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു . സന്ദേശം അയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നു പൊലീസ് പറഞ്ഞു .സമൂഹമാധ്യമങ്ങളിൽ സജീവമായ സുനിൽ ആരോഗ്യ, സാമൂഹിക വിഷയങ്ങളിൽ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

Crime banglore