ബംഗളൂരുവില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തി

പ്രാഥമിക അന്വഷണത്തില്‍ സ്ത്രീ മറ്റെവിടെയെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും സ്യൂട്ട്‌കേസില്‍ കയറ്റിയ മൃതദേഹം ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നുമാണ് സൂചന. മൃതദേഹത്തില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളൊന്നും കണ്ടെത്തിയിട്ടില്ല

author-image
Sneha SB
Updated On
New Update
DEAD BODY

ബംഗളൂരൂ : ബംഗളൂരുവിലെ റെയില്‍വേ പാലത്തിന് സമീപത്തുനിന്ന് സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി . ചന്ദപുര റെയില്‍വേ പാലത്തിന് സമീപമാണ് പ്രദേശവാസികള്‍ സ്യൂട്ട്‌കേസ് കണ്ടെത്തിയത്.ട്രയിനില്‍ നിന്ന് വലിച്ചെറിഞ്ഞതാകാം എന്നാണ് പൊലീസ് പറയുന്നത്.
' പ്രാഥമിക അന്വഷണത്തില്‍ സ്ത്രീ മറ്റെവിടെയെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും സ്യൂട്ട്‌കേസില്‍ കയറ്റിയ മൃതദേഹം ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നുമാണ് സൂചന. മൃതദേഹത്തില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളൊന്നും കണ്ടെത്തിയിട്ടില്ല, സ്ത്രീയുടെ പേര്, പ്രായം, എവിടെ നിന്നാണ് വന്നത് തുടങ്ങിയ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതായും പൊലീസ് പറഞ്ഞു'.ബെംഗളൂരു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു.

 

murder women