മലപ്പുറം: വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരിയിലെ അത്തിപ്പറ്റയിലാണ് സംഭവം. 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് വീടിന് പിന്‍വശത്തുള്ള ടാങ്കില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
മലപ്പുറത്ത് വാട്ടര്‍ ടാങ്കില്‍ 35 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാത യുവതിയുടെ മൃതദേഹം
വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
New Update