/kalakaumudi/media/media_files/2025/07/02/ei9v6q071296-2025-07-02-21-19-31.jpg)
ആലപ്പുഴ: ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിച്ചു വന്ന യുവതി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
പാതിരപ്പള്ളി പടിഞ്ഞാറ് ഓമനപ്പുഴ കൂടിയാ ച്ചേരിൽ എയ്ഞ്ചൽ ജാസ്മിൻ (28) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം കരുതിയത്
എന്നാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
തിങ്കളാഴ്ച രാത്രി പിതാവ് ജോസും എയ്ഞ്ചലും തമ്മിൽ വാക്ക്തർക്കങ്ങൾ ഉണ്ടായി. ഇതിൽ പ്രകോപിതനായ ജോസ് മകളെ കഴുത്തിൽ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് ജോസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.