മധുരയില്‍ ട്രെയിനിലെ മലയാളി വനിതാ ഗാര്‍ഡിന് നേരേ ആക്രമണം, മൊബൈലും പണവും കവര്‍ന്നു

അറ്റകുറ്റപ്പണിക്കുശേഷം സേലത്തുനിന്ന് മധുരയിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന തീവണ്ടിയിലാണ് സംഭവം നടന്നത്

author-image
Vishnupriya
New Update
train accident

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ട്രെയിനിൽ മലയാളി വനിതാ ഗാര്‍ഡിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രേഖകളും കവര്‍ന്നു. കൊല്ലം സ്വദേശിനി രാഖി(28)ക്കു നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ടോടെ 

മധുരയ്ക്ക് സമീപം വെച്ചാണ് സംഭവം.  

പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരാണ് ആക്രമണത്തില്‍ പ്രതികള്‍. ഇതില്‍ ഒരാളെ പോലീസ് പിടികൂടി. ഇയാളില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണിക്കുശേഷം സേലത്തുനിന്ന് മധുരയിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന തീവണ്ടിയിലാണ് സംഭവം നടന്നത്. കൂഡല്‍ നഗര്‍ വൈഗൈ റെയില്‍വേ പാലത്തിനു സമീപം സിഗ്‌നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ചക്കാര്‍ ട്രെയിനിലേക്ക് കയറിയത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച രാഖിക്ക് നെറ്റിയില്‍ പരിക്കേറ്റിരുന്നു. റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു.

madhura assualt