തലയ്ക്കടിയേറ്റയാള്‍ മരിച്ചു; ഭാര്യ കസ്റ്റഡിയില്‍

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

author-image
anumol ps
New Update
crime

മരിച്ച രത്നാകരന്‍, കസ്റ്റഡിയിലെടുത്ത ഭാര്യ ശാന്ത

Listen to this article
0.75x1x1.5x
00:00/ 00:00

നിലയ്ക്കല്‍: പത്തനംതിട്ടയില്‍ തലയ്ക്ക് അടിയേറ്റയാള്‍ മരിച്ചു. ചിറ്റാര്‍ കൊടുമുടി സ്വദേശി അട്ടത്തോട് പടിഞ്ഞാറെ കോളനി ഓലിക്കല്‍ വീട്ടില്‍ രത്നാകരന്‍(57) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്റെ ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ ശാന്ത രത്നാകരന്റെ തലക്ക് കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒന്നര വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം ശാന്ത ഇയാളെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Crime