പ്രതീകാത്മക ചിത്രം
തുറവൂര്‍: അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ തൂണിനു മുകളില്‍നിന്നു വീണുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകള്‍ക്കു മുകളില്‍ ഗര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം തുറവൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.