മനസാക്ഷി ഇല്ലാത്ത ലോകം: ശരീരം പാതി തളർന്നയാളോട് മനുഷ്യന്റെ ക്രൂരത, ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു.

40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിൾ സ്വദേശിയാണ് എം മുരളീധരൻ

author-image
Rajesh T L
New Update
lottery

പാലക്കാട് : ശരീരത്തിന്റെ ഒരു ഭാഗം തളർന്ന മുരളീധരന്റെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി. 40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു.

കൊടുവായൂർ ചെമ്പോത്ത് കുളമ്പി സ്വദേശിയാണ് എം മുരളീധരൻ. ആദ്യം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നു മുരളീധരൻ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

മുരളീധരന്റെ കൈയിൽ നിന്ന് നാല് ടിക്കറ്റുകൾ തമിഴ്നാട് സ്വദേശി വാങ്ങി. പിന്നീട് ടിക്കറ്റുകൾ മാറ്റി, പഴയ ടിക്കറ്റ് വെച്ചു. പിന്നീട് നോക്കിയപ്പോഴാണ് പഴയ ടിക്കറ്റുകളാണെന്ന് മനസ്സിലായത്. 

Crime lottery