യുവനടിയുടെ സ്വർണ കടത്ത് ; നടിയുടെ പിതാവും ഡിജിപിയും ആയ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

ശനിയാഴ്ച മുതലാണ് കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പഫേൻ എംഡി പദവിയിൽ നിന്നാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചത്.

author-image
Rajesh T L
New Update
ramachnadra ravo

ബെംഗളൂരു: കർണാടകയിൽ യുവ നടി രന്യ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെ കർണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. ശനിയാഴ്ച മുതലാണ് കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പഫേൻ എംഡി പദവിയിൽ നിന്നാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. 12.56 കോടി വില വരുന്ന 1850 പവൻ സ്വർണവുമായി മാർച്ച് മൂന്നിനാണ് യുവനടി അറസ്റ്റിലായത്. 

ദുബായ് യാത്ര കഴിഞ്ഞ മടങ്ങിവരുമ്പോഴായിരുന്നു നടിയെ ഡിആർഐ അറസ്റ്റ് ചെയ്തത്. നടിയ്ക്ക് അകമ്പടി പോയ പൊലീസുകാരൻ അനുസരിച്ചത് ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ നിർദ്ദേശമാണെന്ന്  സ്വർണ കള്ളക്കടത്ത് അന്വേഷിക്കുന്ന സംഘത്തോട് വിശദമാക്കിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച പ്രത്യേക കോടതിയിൽ പൊലീസ് പ്രൊട്ടോക്കോൾ ഉദ്യോഗസ്ഥന്റെ അകമ്പടിയിലായിരുന്നു കള്ളക്കടത്തെന്ന് ഡിആർഐ വിശദമാക്കിയിരുന്നു. വലിയ സിൻഡിക്കേറ്റ് അടങ്ങിയതാണ് ഇടപാടെന്നാണ് സംശയിക്കുന്നതെന്നും ഡിആർഐ വിശദമാക്കിയത്. 

നേരത്തെ രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ മകളുമായി സമീപകാലത്തായി ബന്ധമില്ലെന്നാണ് ഡിജിപി പ്രതികരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥർ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ഗ്രീൻ ചാനലിലൂടെയാണ് ​രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുമൂലം ഇവരെ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ലെന്ന് ഡിആർഐ അന്വഷണത്തിൽ വ്യക്തമായിരുന്നു. 

കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാം ഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് രണ്ടുപെണ്‍മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു. 2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്.

news Kannada actor Gold smuggling case kannada cinema