മദ്യപിച്ചുവന്ന് പിതാവിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

12 വയസ്സുള്ള മകളും പിതാവിനെ പേടിച്ച് ഈ വീട്ടിലാണ് കഴിയുന്നത്. അനീഷിന്റെ ഭാര്യ കുവൈത്തില്‍ നഴ്‌സ് ആണ്. ഇയാളുടെ മാതാവ്, സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്.

author-image
Prana
New Update
liquor sale kerala

പത്തനംതിട്ട: മദ്യപിച്ചുവന്ന് വീട്ടില്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കുകയും, പിതാവിനെ നിരന്തരമായി ഉപദ്രവിക്കുകയും ചെയ്യുന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമണ്‍പാറ അള്ളുങ്കല്‍ പാറയില്‍ വീട്ടില്‍ അനീഷ് തോമസ് (37) ആണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്.അനീഷിന്റെ മര്‍ദനം ഭയന്ന് സഹോദരന്റെ വീട്ടില്‍ അഭയം തേടിയ ചിറ്റാര്‍ സീതത്തോട് പാറയില്‍ വീട്ടില്‍ പി എം തോമസ് (65) നെ മര്‍ദിച്ച പ്രതി, തോമസിന്റെ ജ്യേഷ്ഠന്‍ പി എം വര്‍ഗീസ് (78) നെയും ആക്രമിച്ചു. അനീഷിന്റെ 12 വയസ്സുള്ള മകളും പിതാവിനെ പേടിച്ച് ഈ വീട്ടിലാണ് കഴിയുന്നത്. അനീഷിന്റെ ഭാര്യ കുവൈത്തില്‍ നഴ്‌സ് ആണ്. ഇയാളുടെ മാതാവ്, സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം എസ് ഐ ബെയ്‌സിലാണ് കേസന്വേഷണം നടത്തുന്നത്.

Arrest