കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയിൽ നിന്ന് പണവും കാറും തട്ടിയെടുത്ത യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി വിപിൻ കാർത്തിക്കാണ് പിടിയിലായത്. ബെംഗളൂരുവിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതി കൊച്ചിയിലെത്തിയിട്ടുണ്ടെന്ന വിവരം ബെംഗളൂരു പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഐപിഎസുകാരനാണെന്ന് പറഞ്ഞ് പെൺകുട്ടികളുമായി സൗഹൃദത്തിലാകുന്ന പ്രതി അവരുമായി പ്രണയത്തിലാവുകയും പിന്നീട് അവരെ കബളിപ്പിച്ച് പണവും മറ്റും കൈക്കലാക്കി കടന്നുകളയുകയുമാണ് ചെയ്തിരുന്നത്.പെൺകുട്ടികളോട് തനിക്ക് മാരകമായ അസുഖമുണ്ടെന്ന് വിശ്വസിപ്പിച്ചും ഇയാൾ പണം തട്ടാറുണ്ട്. ഇത് കൂടാതെ വ്യാജ സാലറി സർട്ടിഫിക്കറ്റുണ്ടാക്കി ബാങ്കുകളിൽ നിന്ന് ലോണെടുത്ത് മുങ്ങുകയും ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സ്റ്റേഷനുകളിൽ വിപിൻ കാർത്തികിന്റെ പേരിൽ കേസുകളുണ്ട്.
യുവതിയെ കബളിപ്പിച്ച് പണവും കാറും തട്ടിയ യുവാവ് പിടിയിൽ
വ്യാജ സാലറി സർട്ടിഫിക്കറ്റുണ്ടാക്കി ബാങ്കുകളിൽ നിന്ന് ലോണെടുത്ത് മുങ്ങുകയും ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സ്റ്റേഷനുകളിൽ വിപിൻ കാർത്തികിന്റെ പേരിൽ കേസുകളുണ്ട്.
New Update