അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍

വനപാലകരും ഡോക്ടറും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ റൂബിന്‍ലാല്‍ വനംവകുപ്പ് ഉദ്യോസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. തുടര്‍ന്നാണ് റൂബിന്‍ ലാലിനെതിരെ വനംവകുപ്പ് ഉദ്യോസ്ഥര്‍ പരാതി നല്‍കിയത്.

author-image
Athira Kalarikkal
New Update
crime8

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശ്ശൂര്‍ : അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച് കയറുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ വനംവകുപ്പ് ജീവനക്കാരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി സ്വദേശി റൂബിന്‍ ലാലാണ് അറസ്റ്റിലായത്.  

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വനമേഖലയില്‍ വെച്ച് അപകടത്തില്‍പ്പെട്ട് പന്നിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വനപാലകരും ഡോക്ടറും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ റൂബിന്‍ലാല്‍ വനംവകുപ്പ് ഉദ്യോസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. തുടര്‍ന്നാണ് റൂബിന്‍ ലാലിനെതിരെ വനംവകുപ്പ് ഉദ്യോസ്ഥര്‍ പരാതി നല്‍കിയത്. വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനം വകുപ്പും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Crime Arrest