കര്‍ണാടക :വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കാമുകിയെ കൊലപ്പെടുത്തി കുഴിച്ചിട്ട് യുവാവ്.28 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കര്‍ണാടകയിലെ ഗഡഗ് സ്വദേശിനിയായ മധുശ്രീ അംഗഡിയെയാണ്(26) കൊന്ന് കുഴിച്ചു മൂടിയത്.പ്രതിയായ സതീഷ് ഹിരേമത്തും പെണ്‍കുട്ടിയും തമ്മില്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു.സതീഷുമായുള്ള ബന്ധം മധുശ്രീയുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു അതിനാല്‍ മധുശ്രീയെ ബന്ധുവീട്ടിലേക്ക് പറഞ്ഞയക്കുകയും ബന്ധുവീട്ടില്‍ നിന്ന്് പെണ്‍കുട്ടിയെ ഡിസംബര്‍ 16 ന് കാണാതാവുകയുമായിരുന്നു.2025 ജനുവരി 12 ന് ബെറ്റഗേരി പോലീസ് സ്റ്റേഷനില്‍ പെണ്കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കി.
അന്വേഷണത്തില്‍, ഡിസംബര്‍ 16 ന് രാത്രി സതീഷ് മധുശ്രീയെ നാരായണപുരയ്ക്കടുത്തുള്ള ഒരു ഫാം ഹൗസിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധുശ്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും കണ്ടെത്തി.
കൊലപാതകത്തിന് ശേഷം, തെളിവ് നശിപ്പിക്കാനായി സതീഷ് അവളുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.മധുശ്രീയുടെ ഫോണില്‍നിന്ന് ലഭിച്ച സതീഷിന്റെ സന്ദേശമാണ് കേസില്‍ നിര്‍ണായകമായത്.ചോദ്യം ചെയ്യലില്‍, സതീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും, മധുശ്രീയുടെ തലയോട്ടി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് പരിശോധനയും അന്വേഷണവും നടക്കുന്നുണ്ട്.