മദ്യലഹരിയില്‍ സഹോദരനെ കുത്തികൊലപ്പെടുത്തി

ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടിയൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു.

author-image
Athira Kalarikkal
New Update
crime

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂര്‍ : ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടിയൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ രാജീവന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന്‍ സജീവനാണ് കുത്തിയതെന്നാണ് വിവരം. ഇയാളെ ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവന്‍ വീട്ടില്‍ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചത്ത് സാരമായി കുത്തേറ്റ രാജീവന്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടനെ കോളനിവാസികളും നാട്ടുകാരും ചേര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നെഞ്ചത്തെ മുറിവുകളെക്കൂടാതെ കൈത്തണ്ടയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റതിന്റെ പാടുകളുണ്ട്. കൂലിത്തൊഴിലാളികളായ രാജീവനും അനുജന്‍ സജീവനും തമ്മില്‍ രണ്ടുദിവസമായി വീട്ടില്‍ വാക്തര്‍ക്കങ്ങളുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

murder kerala Crime News