യുവതിയെ ആക്രമിച്ച ശേഷം കടയ്ക്ക് തീയിട്ടു; യുവാവ് പിടിയില്‍

അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ യുവതിയെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച ശേഷം യുവാവ് കടയ്ക്ക് തീയിട്ടു.

author-image
Athira Kalarikkal
New Update
ajman

Photo: AP

Listen to this article
0.75x 1x 1.5x
00:00 / 00:00

 

അജ്മാന്‍ : അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ യുവതിയെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച ശേഷം യുവാവ് കടയ്ക്ക് തീയിട്ടു. ഈ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. ഏഷ്യന്‍ പൗരനായ എം.എസ് എന്ന വ്യക്തി ഏഷ്യക്കാരിയായ യുവതിയെ ഒന്നിലേറെ തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവതിക്ക് മാരകമായ പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ യുവതിക്ക് പുറമെ, കടയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരുക്കേറ്റു. 

 വിവരം അറഞ്ഞ് 10 മിനിറ്റിനുള്ളില്‍ അജ്മാന്‍ പൊലീസ് യുവാവിനെ പിടികൂടി. ദേശീയ ആംബുലന്‍സും സിവില്‍ ഡിഫന്‍സും തീ അണച്ചു. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ സയീദ് അലി അല്‍ മദ്നി  അറിയിച്ചു. സംഭവത്തില്‍ അജ്മാന്‍ പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയുമായി പ്രതിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. പിന്നീട് അകന്നതിനെ തുടര്‍ന്ന് യുവതിയോടുണ്ടായ ശത്രുതയാണ് അക്രമങ്ങള്‍ക്ക് കാരണം. കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി.  

 

Crime Assault