മുംബൈ:വെസ്റ്റ് മുംബൈയില്‍ കൗമാരക്കാരിയെ ആക്രമിച്ച കേസില്‍ വാരണാസിയില്‍നിന്നുളള 19 കാരന്‍ അറസ്റ്റില്‍.പെണ്‍കുട്ടി തന്റെ ഫോണ്‍കോള്‍ എടുക്കാത്തിനാലാണ് 17 വയസ്സുളള പെണ്‍കുട്ടിയെ ഇയാള് അക്രമിച്ചത്.പ്രതിയായ രാഹുല്‍(19) സിംങ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും റോഡരികില്‍ കിടന്നിരുന്ന ഒരു ഇഷ്ടിക എടുത്ത് തലയില്‍ അടിക്കുകയും മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സിവില്‍ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തിനിടെ, പെണ്‍കുട്ടി തന്റെ കോളുകള്‍ എടുക്കാത്തതിനാല്‍ വാരണാസി നിവാസിയായ രാഹുല്‍മുംബൈയിലേക്ക് വന്നതായി പോലീസിന് മനസ്സിലായി, ഇരുവരും സുഹൃത്ത്ക്കളാണെന്നും പൊലീസ് പറഞ്ഞു.പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, പോക്‌സോ എന്നീ നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.