സ്കൂട്ടറിൽ മയക്കുമരുന്ന് വിൽപനയ്ക്കിറങ്ങിയ യുവാവ് അറസ്റ്റിൽ

ഇയാളിൽ നിന്ന് 11.0833 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അര ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്.

author-image
Vishnupriya
New Update
akh

അഖിൽ

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: പാളയത്ത് മയക്കുമരുന്നുമായെത്തിയ യുവാവിനെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. നിറമൺകര സ്വദേശി  അഖിൽ (23) ആണ് പിടിയിലായത്. ഹോണ്ട ആക്ടീവയിൽ മയക്കുമരുന്ന് വില്പനയ്ക്കിറങ്ങിയ യുവാവിനെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ സംഘം അറസ്റ്റ് ചെയ്തത്. 

ഇയാളിൽ നിന്ന് 11.0833 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അര ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. മോഷണ കേസിലും, കഞ്ചാവ് കേസിലും  പ്രതിയാണ് പിടിയിലായ അഖിൽ.

selling drugs